ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ചുമതലയേറ്റു. കേരളത്തിന്റെ 44ാമതു ചീഫ് സെക്രട്ടറിയായാണ് വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്ന പോള്‍ ആന്റണി ചുമതലയേറ്റത്. ചീഫ് സെക്രട്ടറിയായിരുന്ന ഡോ.കെ.എം. ഏബ്രഹാം വിരമിച്ച ഒഴിവിലാണ് നിയമനം. 1983 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് പോള്‍ ആന്റണി. അടുത്ത വര്‍ഷം ജൂണ്‍ 30 വരെ സര്‍വീസുളള അദ്ദേഹം തൃശൂര്‍ കാട്ടൂര്‍ ആലപ്പാട്ട് പാലത്തിങ്കല്‍ പി.പി.ആന്റണിയുടെ മകനാണ്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കലക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഡല്‍ഹി സ്‌കൂള്‍ ഒഫ് ഇക്കണോമിക്‌സില്‍നിന്നു ധനതത്വശാസ്ത്രത്തില്‍ പോള്‍ ആന്റണി എംഎ നേടി. ബ്രിട്ടനിലെ ബര്‍മിങാം യൂണിവേഴ്‌സിറ്റിയില്‍നിന്നു പബ്ലിക് ഇക്കണോമിക് മാനേജ്‌മെന്റിലും എംഎ നേടിയിട്ടുണ്ട്. ബെംഗളൂരു, അഹമ്മദബാദ്, കൊല്‍ക്കത്ത ഐ.ഐ.എമ്മുകളില്‍ പരിശീലനം നേടിയിട്ടണ്ട്. ഭാര്യ: നൈന പോള്‍. തെരേസ പോള്‍, ആന്റണി പോള്‍ എന്നിവര്‍ മക്കളാണ്.