ചികിത്സക്കിടെ രോഗി മരിച്ചു; സര്‍ക്കാര്‍ ആസ്പത്രി അടിച്ചു തകര്‍ത്തു

കൊല്‍ക്കത്ത: ചികിത്സക്കിടെ രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രി അടിച്ചു തകര്‍ത്തു. കൊല്‍ക്കത്തയില്‍ നിന്ന് 15കി.മി അകലെയുള്ള കമാര്‍ഹതിയിലെ സാഗോര്‍ ദത്ത ആശുപത്രിയിലാണ് സംഭവം. ശ്വാസതടസം മൂലം ബുദ്ധിമുട്ടിയ രോഗി ചികിത്സക്കിടെ മരിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി.

വ്യാഴാഴ്ച രാത്രിയാണ് 56 കാരിയായ അഖ്താരി ബീഗത്തെ ശ്വാസതടസം മൂലം ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില വഷളായി വെള്ളിയാഴ്ച പുലര്‍ച്ചെ രോഗി മരിക്കകയായിരുന്നു. തുടര്‍ന്നാണ് രോഷാകുലരായ ബന്ധുക്കള്‍ ആശുപത്രി അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചത്. സംഭവത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. വന്‍ പൊലീസ് സംഘം ആശുപത്രിയിലേക്ക് എത്തി സ്ഥിതിഗതിഗതികള്‍ നിയന്ത്രണത്തിലാക്കി. തകര്‍ന്ന ആശുപത്രിയുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു.

SHARE