പത്മകുമാര്‍ വീണ്ടും ആര്‍എസ്എസില്‍; വെട്ടിലായത് കെ സുരേന്ദ്രന്‍

ആര്‍എസ്എസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പി പത്മകുമാര്‍ മൂന്നു ദിവസത്തിനകം സംഘത്തിലേക്ക് തിരിച്ചുപോയപ്പോള്‍ വെട്ടിലായത് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്്ബുക്കിലൂടെ പത്മകുമാറിനെ കഠിനമായി വിമര്‍ശിച്ച സുരേന്ദ്രന്‍ ഇപ്പോള്‍ എന്ത് പറയുന്നുവെന്നാണ് സോഷ്യല്‍മീഡിയ തിരക്കുന്നത്.

ഹിന്ദു ഐക്യ വേദി സംസ്ഥാന സെക്രട്ടറിയായിരുന്ന പി പത്മകുമാര്‍ കഴിഞ്ഞ 27നാണ് സിപിഎമ്മില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടികളുടെ പശ്ചാത്തലത്തിലാണ് സംഘ്പരിവാര്‍ വിടുന്നതെന്ന് പത്മകുമാര്‍ പറയുകയും ചെയ്തു. പാര്‍ട്ടി വിടാനുള്ള കാരണം ഇതുതന്നെയാണെന്നും എന്നാല്‍ ചിട്ടി കമ്പനി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് സംഘ്പരിവാര്‍ വിടേണ്ടി വന്നതെന്നുമായിരുന്നു സുരേന്ദ്രന്റെ ആക്ഷേപം.

15284896_1198236943602626_7065067702501610609_n

ഇപ്പോള്‍ വീണ്ടും പത്മകുമാര്‍ ആര്‍എസ്എസില്‍ തിരിച്ചെത്തിയതോടെ ഈ വിഷയത്തില്‍ സുരേന്ദ്രന് എന്ത് പറയാനുണ്ട് എന്നാണ് സോഷ്യല്‍മീഡിയയുടെ ചോദ്യം.

SHARE