പത്തനംതിട്ടയിലെ പെണ്‍കുട്ടിക്ക് വൈറസ് ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായില്ല

പത്തനംതിട്ടയില്‍ കോവിഡ് സ്ഥിരീകരിച്ച പതിനെട്ടുകാരിയ്ക്ക് വൈറസ് ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായില്ല. ഹോട്ട്‌സ്‌പോട്ട് ആയിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് വന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് വ്യക്തമാക്കി. കുട്ടിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

വൈറസ് ബാധ സ്ഥിരീകരിച്ച കുട്ടി നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസില്‍ എറണാകുളം വരെ യാത്ര ചെയ്യുകയും തുടര്‍ന്ന് ശബരി എക്‌സ്പ്രസില്‍ ചെങ്ങന്നൂരിലേക്കും എത്തുകയായിരുന്നു. അവിടെ നിന്ന് ബസ് മാര്‍ഗമാണ് വീട്ടിലേക്ക് എത്തിയത്. ട്രെയിനില്‍ നിസാമുദ്ദീനില്‍ നിന്നുള്ള ആള്‍ക്കാര്‍ ഉണ്ടായിരുന്നു. ലക്ഷദ്വീപ് മംഗള എക്‌സ്പ്രസില്‍ കുട്ടി സഞ്ചരിച്ചിരുന്ന ബോഗിയിലുണ്ടായിരുന്നവരെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. അതേസമയം കുട്ടി ഡല്‍ഹി മെട്രോയിലടക്കം സഞ്ചരിച്ചിരുന്നതായും കളക്ടര്‍ പറഞ്ഞു.

SHARE