പത്തനംതിട്ടയില്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് പേര്‍ അമേരിക്കയിലേക്ക് കടന്നു

പത്തനംതിട്ടയില്‍ അമേരിക്കയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് പേര്‍ തിരികെ അമേരിക്കയിലേക്ക് കടന്നു. അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി മെഴുവേലിയിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ട് പേരാണ് ക്വാറന്റെയിന്‍ വ്യവസ്ഥകള്‍ ലംഘിച്ച് അമേരിക്കയിലേക്ക് തിരികെ പോയത്.ഇതിനിടെ ഐസൊലേഷന്‍ വ്യവസ്ഥ ലംഘിച്ച 13 പേര്‍ക്കെതിരെ കേസെടുക്കാന്‍ ജില്ലാ ഭരണകൂടം പൊലീസിന് നിര്‍ദ്ദേശം നല്‍കി.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ബാങ്കുകളില്‍ ഒരു സമയം അഞ്ച് പേരില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. അവശ്യ സേവനങ്ങള്‍ക്കല്ലാതെ ആരും ബാങ്കുകളിലേക്ക് എത്താന്‍ പാടില്ല. റാന്നി താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശന വിലക്കും ഏര്‍പ്പെടുത്തി. 4387 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലാണ്.

SHARE