പത്തനംതിട്ട ജ്വല്ലറി മോഷണം; നാലംഗ സംഘം പിടിയില്‍

പത്തനംതിട്ട: ശ്രീകൃഷ്ണ ജ്വല്ലറിയില്‍ മോഷണം നടത്തിയ സംഘത്തിലെ നാലുപേര്‍ കൂടി പിടിയില്‍. സേലം പൊലീസാണ് പ്രതികളെ പിടി കൂടിയത്. സേലത്ത് വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. അതേസമയം, മോഷ്ടിച്ച സ്വര്‍ണവും പണവുമായി ഒരാള്‍ രക്ഷപ്പെട്ടു. കവര്‍ച്ചയുടെ സൂത്രധാരനായ ജ്വല്ലറിയിലെ മുന്‍ ജീവനക്കാരന്‍ ഇന്നലെ കീഴടങ്ങിയിരുന്നു.

ഞായറാഴ്ച വൈകുന്നേരമാണ് പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു നാല് കിലോ സ്വര്‍ണം കവര്‍ച്ച ചെയ്യതത്. സംഘത്തില്‍ ഉണ്ടായിരുന്ന മഹാരാഷ്ട സ്വദേശിയും ജ്വല്ലറിയിലെ മുന്‍ ജീവനക്കാരനുമായ അക്ഷയ പട്ടേലിനെ പൊലിസ് കോഴഞ്ചേരി തെക്കേമലയില്‍ നിന്നും അന്ന് തന്നെ പിടികൂടിയിരുന്നു. മോഷ്ടാക്കള്‍ക്കൊപ്പം ഉണ്ടായിരുന്ന അക്ഷയ് പട്ടേലിനെ കവര്‍ച്ചാസംഘം വാഹനത്തില്‍ വെച്ച് മര്‍ദ്ദിച്ച് വഴിയില്‍ ഇറക്കിവിട്ടതായും പിന്നീട് ഇയാള്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചെന്നുമാണ് റിപ്പോര്‍ട്ട്.

SHARE