പത്തനംതിട്ടയില്‍ നിന്ന് ആശ്വാസ വാര്‍ത്ത; 42 ദിവസമായി ചികിത്സയിലുണ്ടായിരുന്ന 62 കാരിയുടെ ഫലം നെഗറ്റീവായി

കോവിഡ് സ്ഥിരീകരിച്ച് ഒന്നര മാസമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള 62 കാരിയുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. ഇത്രയും നാള്‍ പോസിറ്റീവ് ആയി തുടര്‍ന്നത് ആരോഗ്യ വകുപ്പിനെയും ബന്ധുക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു.

ഇറ്റലി കുടുംബത്തില്‍നിന്നു സമ്പര്‍ക്കത്തിലൂടെ കോവിഡ് പകര്‍ന്ന ചെറുകുളഞ്ഞി സ്വദേശി വീട്ടമ്മയുടെ 19ാം ഫലം വരെ പോസിറ്റീവ് ആയിരുന്നു. കഴിഞ്ഞ 42 ദിവസമായി ഇവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കൊപ്പം രോഗം ബാധിച്ച മകള്‍ രോഗം ഭേദമായി 4 ദിവസം മുന്‍പ് വീട്ടിലേക്കു മടങ്ങിയിരുന്നു.ഇവര്‍ക്കു രോഗം പിടിപെടാന്‍ കാരണമായ ഇറ്റലി കുടുംബവും ഇവരില്‍നിന്നു പകര്‍ന്ന മറ്റെല്ലാവരും രോഗം ഭേദമായി വീട്ടില്‍ തിരിച്ചെത്തിയിരുന്നു.

SHARE