പത്തനംതിട്ട: ജില്ലയില്‍ നിരീക്ഷണത്തിലുള്ള എട്ടുപേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ജില്ലയില്‍ രണ്ടു പേരെ കൂടി ഐസലേഷനില്‍ പ്രവേശിപ്പിച്ചു. ഐസലേഷനില്‍ പ്രവേശിപ്പിച്ചിരുന്ന ഒരു മാസം പ്രായമുള്ള കുട്ടിക്കും കോവിഡ് ഇല്ലെന്നു സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 22പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര്‍ നേരത്തെ രോഗം ഭേദമായവരാണ്. അതേസമയം, കരുതല്‍ വേണമെന്നും ആശങ്ക പൂര്‍ണമായും ഒഴിഞ്ഞില്ലെന്നും ജില്ലാ ആരോഗ്യ ഓഫിസര്‍ അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ചതില്‍ ഒന്പതുപേര് പത്തനംതിട്ട ജില്ലക്കാരാണ്. രണ്ടുപേര്‍ കോട്ടയം ചെങ്ങളം സ്വദേശികളും ഒരാള്‍ തൃശൂര്‍ സ്വദേശിയുമാണ്. ഇറ്റലിയില്‍നിന്നെത്തി കളമശേരി മെഡിക്കല്‍ കോളജിലുള്ള മൂന്നുപേരും ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയും രോഗബാധിതരാണ്. 5469 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ഇപ്പോള്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്.