കാണാന്‍ നേപ്പാളികളെപ്പോലെയുണ്ടെന്ന് പറഞ്ഞ് സഹോദരിമാര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചു

എല്ലാ രേഖകളും കാണിച്ചിട്ടും കാണാന്‍ നേപ്പാളികളെപ്പോലെയുണ്ടെന്ന് പറഞ്ഞ് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് പാസ്‌പോര്‍ട്ട് നിഷേധിച്ചെന്ന ആരോപണവുമായി സഹോദരിമാര്‍. ഹരിയാനയില്‍ നിന്നുള്ള ഹീന,സന്തോഷ് എന്നിവരാണ് ചണ്ഡിഗഢിലെ റീജിയണല്‍ പാസ്‌പോര്‍ട്ട് അതോറിറ്റിക്കെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്.

റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥന്‍ സഹദേവ് കൗശിക് തങ്ങളുടെ രേഖകള്‍ ശരിയായി പരിശോധിച്ചില്ലെന്നും പകരം പൗരത്വ രേഖകള്‍ക്കായി ജില്ലാ കമ്മീഷണറെ സമീപിക്കാന്‍ പറഞ്ഞു എന്നും സഹോദരിമാര്‍ പറഞ്ഞു.സന്തോഷ് തന്റെ ആധാര്‍ നമ്പറും പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റും ഹീന വോട്ടര്‍ ഐഡി കാര്‍ഡും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ചിരുന്നു.അപേക്ഷക നേപ്പാളിയാണെന്ന് തോന്നുന്നു’ എന്നാണ് പാസ്‌പോര്‍ട്ട് ഒഫീസര്‍ രേഖപ്പെടുത്തിയത്. എന്നാല്‍ സഹോദരിമാരില്‍ ഒരാള്‍ക്ക് നിലവില്‍ പാസ്‌പോര്‍ട്ട് ഉണ്ട്.

SHARE