അപ്പാര്‍ട്ട്മെന്റിന്റെ നാലാം നിലയില്‍ നിന്ന് ചാടി 16കാരന് ആത്മഹത്യ ചെയ്തു. ഷാര്‍ജയിലെ അല്‍ ഖാസിമിയയിലാണ് സംഭവം.അറബ് വംശജനായ 11ാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്.
കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് പറഞ്ഞു. സുഹ്യത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ച് വന്നപ്പോള്‍ പിതാവ് വീട്ടില്‍ കയറാന്‍ അനുവദിച്ചിരുന്നില്ലെന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിയുടെ സുഹ്യത്ത് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു. മാതാപിതാക്കളെ ചോദ്യം ചെയ്തതിനു ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.
കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ ഉടനെ പോലീസെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റതും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണം.