ജാഗ്രതയോടൊപ്പം അയല്‍പക്കത്തെ വീട്ടില്‍ അടുപ്പെരിയുന്നുണ്ടോയെന്നും ശ്രദ്ധിക്കണം; പാറക്കല്‍ അബ്ദുല്ല

കൊറോണ ജാഗ്രതയിലാണ് നമ്മുടെ നാട്…

പലയിടങ്ങളിലും ഒരു ഹര്‍ത്താല്‍ പ്രതീതി…
വീടിന് പുറത്തിറങ്ങാതെ ടി.വി.കണ്ടും മൊബൈലില്‍ കളിച്ചും കഴിയുന്നതിനിടെ ഒരു കാര്യം കൂടി ശ്രദ്ധിക്കണം..

നമ്മുടെ അയല്‍പക്കത്തെ വീട്ടില്‍ അടുപ്പെരിയുന്നുണ്ടോ..?

അന്നന്ന് ജോലിചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന പലരും പെട്ടെന്ന് വറുതിയുടെ പിടിയിലേക്ക് വീണിരിക്കുന്നു.അവരില്‍ ബസ് തൊഴിലാളികളും ഓട്ടോടാക്‌സി ജീവനക്കാരും കൂലിപ്പണിക്കാരും ചുമട്ടുകാരും ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നവരും വഴിയരുകില്‍ കച്ചവടം നടത്തുന്നവരുമൊക്കെയുണ്ട്.
ആത്മാഭിമാനം കൊണ്ട് പലരും തങ്ങളുടെ ദുരവസ്ഥ പറഞ്ഞെന്ന് വരില്ല.അവരെക്കൂടി കരുതാന്‍ നമ്മള്‍ മനസ് വെക്കണം.നമ്മുടെ മക്കള്‍ വയര്‍ നിറച്ചുണ്ണുമ്പോള്‍ അയല്‍പക്കത്തെ മക്കളുടെ അരവയറെങ്കിലും നിറഞ്ഞു എന്ന് ഉറപ്പാക്കണം.അത് മനുഷ്യനെന്ന നിലയില്‍ നമ്മുടെ ബാധ്യതയാണ്.
ചേര്‍ത്തുപിടിക്കാം ,ഒറ്റെക്കെട്ടായ് നേരിടാം .

SHARE