അലന്‍-താഹ യു.എ.പി.എ; നിയമസഭയില്‍ എം.കെ മുനീറിന്റെ അടിയന്തര പ്രമേയം

പന്തീരാങ്കാവിലെ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതും എന്‍ഐഎ കേസ് ഏറ്റെടുത്തതും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ നിയമസഭയില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.

അലന്‍, താഹ നാല് മാസവും രണ്ട് ദിവസവും ആയി അലനും താഹയും ജയിലില്‍ കഴിയുകയാണ്. ഇവര്‍ക്കെതിരെ തെളിവുണ്ടോ എന്ന് പോലും പൊലീസിന് വ്യക്തതയില്ലെന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും കണ്ടെടുത്തത് സിപിഎം ഭരണഘടനയാണും മുനീര്‍ പറഞ്ഞു. എന്‍ഐഎ കേസ് അന്വേഷണം ഏറ്റെടുക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ക്കുമേല്‍ യുഎപിഎ ചുമത്തിയതെന്നും വിദ്യാര്‍ത്ഥികളെ അന്യായമായി തടവില്‍ വെക്കുകയാണെന്നും മുനീര്‍ ആരോപിച്ചു.