അഹമ്മദാബാദ്: ലോക്ക്ഡൗണിടെ ഗുജറാത്തില്‍ ഡ്രോണുപയോഗിച്ച് അനധികൃതമായി പാന്‍ മസാല വില്‍പ്പന നടത്തി യുവാക്കള്‍. രാജ്യത്തുടനീളമുള്ള ലഹരിയടിമകള് മദ്യവും മറ്റും കിട്ടാനാവാതെ കുടുങ്ങിയ വേളയിലാണ് ഹൈടെക്ക് രീതിയിലുള്ള പാന്‍ മസാല വില്‍പ്പനയുമായി യുവാക്കള്‍ രംഗത്തെത്തിയത്. പാന്‍ ഡലിവറി വീഡിയോ വൈറലായതോടെ ഡ്രോണുകള്‍ ഉപയോഗിച്ച് വില്‍പ്പനം നടത്തിയ രണ്ടുപേരെ ഗുജറാത്ത് പോലീസ് പിടികൂടി. ഡ്രോണും പോലീസ് കസ്റ്റഡിയിലെടുത്തു.
വീടുകളില്‍ പാന്‍ മസാല എത്തിക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ച ഗുജറാത്തിലെ മോര്‍ബി പ്രദേശത്തെ വീഡിയോ ടിക് ടോക്കിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വീഡിയോ വൈറലായതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ലോക്ക്ഡൗണ്‍ കാരണം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ഡ്രോണുകള്‍ ഉപയോഗിച്ച് ആവശ്യക്കാരന്റെ വീടുകളില്‍ ഹോം ഡെലിവറിയായിട്ടായിരുന്നു പാന്‍ മസാല എത്തിച്ചിരുന്നത്.