സ്വാതന്ത്ര്യ ദിന പുലരിയില്‍ പാങ്ങ് കെഎംസിസി ജിസിസി ടീം അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലന്‍സ് നാടിന്ന് സമര്‍പ്പിക്കുന്നു

പാങ്ങ്: പാങ്ങ് കെ.എം.സി.സി ജിസിസി ടീം കാരുണ്യ പദ്ധതിയി പാണക്കാട് സയ്യദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ സ്മരണയില്‍ ആംബുലന്‍സ് നല്‍കുന്നു. പാങ്ങിലും പരിസര പ്രദേശങ്ങളിലും സേവനം നടത്തുന്നതിനായി മൊബൈല്‍ മോര്‍ച്ചറി യുണിറ്റ് അടക്കമുള്ള ആധുനിക സംവിധാങ്ങളോട് കൂടിയ ആംബുലന്‍സാണ് നാടിന് സമര്‍പിക്കുന്നത്. ആഗസ്റ്റ് 15 ന് രാവിലെ 7 .30 ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നാടിന് സമര്‍പിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് ലളിതമായി പാണക്കാട് വെച്ചാണ് ചടങ്ങുകള്‍.

അഞ്ചു വര്‍ഷം കൊണ്ട് അരക്കോടിയുടെ സാമൂഹിക സാംസകാരിക പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച പാങ്ങ് കെഎംസിസി ജിസിസി ടീമിന്റെ അഞ്ചാം വാര്‍ഷിക ഉപഹാരമാണ് നാടിന് സമര്‍പ്പിക്കുന്നത് . പാങ്ങിന്റെ വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലും ഈ കാലയളവില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

പാങ്ങിലെ വിദേശ രാജ്യങ്ങളില്‍ ജോലി തേടിപ്പോയ കെഎംസിസി പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് പാങ്ങ് കെഎംസിസി ജിസിസി ടീം.

SHARE