പാലത്തായി കേസ്: തുടരന്വേഷണത്തിന് വനിത ഐപിഎസ് ഉദ്യോഗസ്ഥര്‍

കണ്ണൂര്‍; പാലത്തായി പീഡന കേസ് തുടരന്വേഷണം നടത്താന്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരും. കാസര്‍കോട് എസ്പി ഡി.ശില്‍പ, കണ്ണൂര്‍ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി രേഷ്മ രമേശ് ഐപിഎസ് എന്നിവരെയാണ് ചുമതല ഏല്‍പിക്കുന്നത്. നിലവില്‍ അന്വേഷണ ചുമതലയുള്ള ഐ.ജി ശ്രീജിത്തിന്റെ അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്ത് വന്നതോടെയാണ് തീരുമാനമെന്നാണ് സൂചന. പ്രതിയായ ബിജെപി നേതാവായ അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതായുള്ള ആരോപണം ശക്തമാണ്.

അന്വേഷിക്കാന്‍ ഡി.ശില്‍പയും, കരേഷ്മ രമേഷ് ഐപിഎസും കൂടി എത്തുന്നതോടെ വനിതാ ഉദ്യോഗസ്ഥ കേസന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം നടപ്പാവുകയാണ്. നിലവിലെ െ്രെകംബ്രാഞ്ച് അന്വേഷണത്തില്‍ വലിയ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി തുടരന്വേഷണം വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി അംഗീകരിച്ചിരുന്നു. കുട്ടിയുടെ മൊഴി ഓഡിയോ ആയും വീഡിയോ ആയും റെക്കോര്‍ഡ് ചെയ്യണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

കേസില്‍ പ്രതിക്കെതിരെ പോക്‌സോ ചുമത്താതെ ഭാഗിക കുറ്റപത്രമായിരുന്നു െ്രെകംബ്രാഞ്ച് കോടതിയില്‍ നല്‍കിയത്. തുടരന്വേഷണത്തിന് വനിതാ ഉദ്യോഗസ്ഥര്‍ എത്തുന്നതോടെ കുട്ടിയുടെ മൊഴി വീണ്ടുമെടുക്കും. പ്രതിക്കെതിരെ പോക്‌സോ ചുമത്തണമോ എന്നകാര്യത്തില്‍ ഈ മൊഴി നിര്‍ണ്ണായകമാകും.

SHARE