പാലത്തായി പെണ്‍കുട്ടിക്ക് നീതി നല്‍കുക; മുസ്‌ലിം യൂത്ത് ലീഗ് കണ്ണു കെട്ടി പ്രതിഷേധം നാളെ

കോഴിക്കോട്: പാലത്തായിയിലെ സഹോദരിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് നാളെ കണ്ണു കെട്ടി പ്രതിഷേധം സംഘടിപ്പിക്കുന്നു.
പാലത്തായിയിലെ സഹോദരിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് നാളെ(ശനി) വൈകീട്ട് മൂന്ന് മണിക്കാണ് പ്രതിഷേധ സമരം നടക്കുക. പോക്‌സോ ചുമത്താതെ പ്രതിയെ സഹായിച്ച സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്ഥതക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്.

കുട്ടികളെയടക്കം പങ്കെടുപ്പിച്ച് കൊണ്ട് വീടുകളിലാണ് കണ്ണു കെട്ടി സമരം സംഘടിപ്പിക്കേണ്ടതെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവര്‍ അറിയിച്ചു.