നാലാം ദിവസത്തെ ആദ്യ സ്വര്‍ണ്ണം കണ്ണൂരിന്; കിരീടമുറപ്പിച്ച് പാലക്കാട്

കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാട് കിരീടമുറപ്പിച്ചു.
2016ന് ശേഷം ഇത് ആദ്യമായിട്ടാണ് പാലക്കാട് കിരീടത്തിലേക്ക് എത്തുന്നത്. കല്ലടി, ബിഇഎം സ്‌കൂളുകളുടെ പ്രകടനമാണ് പാലക്കാടിന് മുതല്‍കൂട്ടായത്. അവസാനദിനം ഒടുവില്‍ ലഭിച്ച വിവരപ്രകാരം രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിനേക്കാള്‍ 34 പോയിന്റിന് മുന്നിലാണ് പാലക്കാട്

സ്‌കൂളുകളില്‍ മാര്‍ ബേസില്‍, കല്ലടി പോരാട്ടം ഫോട്ടോ ഫിനിഷിലേക്കാണ്.
സംസ്ഥാന കായിക മേളയിലെ നാലാം ദിവസത്തെ ആദ്യ സ്വര്‍ണ്ണം കണ്ണൂരിന്. 6 കിലോ മീറ്റര്‍ ക്രോസ് കണ്‍ട്രിയിലാണ് സി എച്ച് എം സ്‌കൂള്‍ കണ്ണൂരിന്റെ വിഷ്ണു ബിജു ഒന്നാം സ്ഥാനം നേടിയത്.
ഒന്നും മൂന്നും സ്ഥാനങ്ങളില്‍ കണ്ണൂരിന്റെ താരങ്ങളാണ് ഫിനിഷ് ചെയ്തു.
രണ്ടാം സ്ഥാനം അജിത്ത് കെ നെടുക്കണ്ടം ഇടുക്കി, മൂന്നാം സ്ഥാനം: ആകാശ് പോള്‍ ബിജു (സി എച്ച് എം സ്‌കൂള്‍ കണ്ണൂര്‍).