സ്‌കൂള്‍ കലോത്സവം; കപ്പില്‍ മുത്തമിട്ട് പാലക്കാട്

കാഞ്ഞങ്ങാട്: പിറകില്‍ നിന്ന ശേഷം കുതിച്ചുയര്‍ന്ന് കപ്പില്‍ മുത്തമിട്ട് പാലക്കാട്. രണ്ട് പോയിന്റ് വ്യത്യാസത്തിനാണ് പാലക്കാടിന്റെ കിരീടനേട്ടം. തുടര്‍ച്ചയായി രണ്ടാം തവണയാണ് പാലക്കാട് ഈ നേട്ടം കൈക്കലാക്കുന്നത്.

ചരിത്രത്തില്‍ മൂന്നാം തവണയാണ് പാലക്കാട് ഈ നേട്ടം കൈവരിക്കുന്നത്. 951 പോയിന്റോടെയാണ് പാലക്കാട് സ്വര്‍ണ കപ്പ് നേടിയത്. തൊട്ടു പിന്നില്‍ രണ്ടു പോയിന്റ് വ്യത്യാസത്തില്‍ (949) കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം കൈക്കലാക്കി. 540 പോയിന്റ് നേടി മൂന്നാം സ്ഥാനത്ത് കണ്ണൂര്‍ ജില്ലയാണ്.

അറബിക് കലോത്സവത്തില്‍ നാല് ജില്ലകള്‍ ഒന്നാംസ്ഥാനം പങ്കിട്ടു . സംസ്‌കൃതോത്സവത്തില്‍ എറണാകുളവും തൃശ്ശൂരും ജേതാക്കള്‍ . സ്‌കൂളുകളില്‍ പാലക്കാട് ഗുരുകുലം ഹയര്‍സെക്കന്ററി സ്‌കൂളാണ് ഒന്നാമത് .അവസാനദിനത്തില്‍ 11 വേദികളില്‍ മാത്രമാണ് മത്സരം നടന്നത്. നാടോടിനൃത്തം, മാര്‍ഗ്ഗംകളി, സ്‌കിറ്റ്, ദേശഭക്തിഗാനം എന്നിവയാണ് ഇന്ന് അരങ്ങിനെ സമ്പന്നമാക്കിയത്.

്ര

SHARE