പാലക്കാട് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്:പാലക്കാട് തൃത്താലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ആലൂര്‍ കളളന്നൂര്‍ വീട്ടില്‍ മണിയുടെ മകള്‍ വൃന്ദയാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ വീടിന് സമീപമുളള കരിങ്കല്‍ ക്വാറിയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തൃത്താല കെ.ബി മേനോന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വൃന്ദ. സമൂഹമാധ്യമങ്ങളില്‍ കൂട്ടുകാരുമായി സംസാരിച്ചതിന് വീട്ടുകാര്‍ ചീത്ത പറഞ്ഞിരുന്നു. ഇതില്‍ മനംനൊന്ത് കുട്ടി ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രാവിലെ വീട്ടുകാരുമായി കലഹിച്ചതിനെ തുടര്‍ന്ന് കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് കരിങ്കല്‍ക്വാറിയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

SHARE