പാലക്കാട് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 15 വര്‍ഷം തടവ്

പാലക്കാട് രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന് 15 വര്‍ഷം തടവ് ശിക്ഷ. പാലക്കാട് കൈപ്പുറം സ്വദേശി കുമാറിനെയാണ് കോടതി ശിക്ഷിച്ചത്.

ഇയാളോട് ഒരു ലക്ഷം രൂപ പിഴയൊടുക്കാനും കോടതി ആവശ്യപ്പെട്ടു. പാലക്കാട് പോക്‌സോ കോടതിയുടേതാണ് വിധി. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് രണ്ടാം ക്ലാസ്സില്‍ പഠിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

SHARE