പാലക്കാട് നെന്മാറയില്‍ ഉരുള്‍പ്പൊട്ടല്‍: ഏഴു പേര്‍ മരിച്ചു, ഒലിച്ചുപോയവരില്‍ നവജാതശിശുവും ഗര്‍ഭിണിയും

representative image

പാലക്കാട്: പാലക്കാട് നെന്മാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഏഴു പേര്‍ മരിച്ചു. പുലര്‍ച്ചെയാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഏഴു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. നെന്മാറ പോത്തുണ്ടിക്കടുത്തുള്ള അളവുശ്ശേരി ചേരുംകാട്ടിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്.

ഉരുള്‍പ്പൊട്ടലില്‍ മൂന്നു കുടുംബങ്ങള്‍പ്പെട്ട പതിനഞ്ചോളം പേര്‍ ഒലിച്ചുപോയതായാണ് വിവരം. ഇവരില്‍ ഒരു നവജാത ശിശുവും ഗര്‍ഭിണിയുമുണ്ടെന്നാണ് സൂചന. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനിന് എത്തിയിട്ടുണ്ട്. ഉരുള്‍പ്പൊട്ടാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

SHARE