യു.ഡി.എഫിനെതിരായ വിധിയെഴുത്തല്ല, യു.ഡി.എഫിനെ സ്‌നേഹിക്കുന്ന ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പ്; പഠിച്ച് തെറ്റ് തിരുത്തി മുന്നോട്ട് പോകും :രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാലായില്‍ യു.ഡി.എഫിനെതിരായ വിധിയെഴുത്തല്ല നടന്നതെന്നും യു.ഡി.എഫിനെ സ്‌നേഹിക്കുന്ന ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പാണ് പാലായില്‍ കണ്ടതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

എവിടെയാണ് തെറ്റുപറ്റിയതെന്ന് വിശദമായി പഠിച്ച് തെറ്റുതിരുത്തി മുന്നോട്ട് പോകും. ഇടതുമുന്നണിക്ക് ഈ വിജയത്തില്‍ ആഹ്ലാദിക്കാനൊന്നുമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ട സര്‍ക്കാര്‍ വിരുദ്ധ വികാരം ഇപ്പോള്‍ അതിനെക്കാള്‍ കൂടിയ അളവില്‍ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുകയാണ്. നടക്കാന്‍ പോകുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലും ആ ജനവികാരം ശക്തിയായി പ്രതിഫലിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

SHARE