പാലായില്‍ വോട്ടെണ്ണല്‍ തുടങ്ങി; മുന്നണികള്‍ ഒപ്പത്തിനൊപ്പം

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികള്‍ ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഇരു മുന്നണികളും ആറ് വോട്ടുകള്‍ വീതമാണ് നേടിയത്. വോട്ടിങ് മെഷീനുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ നേരിയ ലീഡ് നേടിയിട്ടുണ്ട്. 162 വോട്ടുകളാണ് ആദ്യ റൗണ്ടില്‍ മാണി സി കാപ്പന്റെ ലീഡ്.

SHARE