പാലായിലെ പരാജയം അപ്രതീക്ഷിതം; കാരണങ്ങള്‍ വിശദമായി പഠിക്കും: ഉമ്മന്‍ ചാണ്ടി


പാലാ ഉപതെരഞ്ഞെടുപ്പിലുണ്ടായത് തികച്ചും അപ്രതീക്ഷിതമായ പരാജയമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. പരാജയകാരണങ്ങള്‍ വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ലഭിച്ച വോട്ട് കുറഞ്ഞു. മറ്റ് കാരണങ്ങള്‍ പരിശോധിക്കുമെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഐക്യ ജനാധിപത്യ മുന്നണിക്ക് ശക്തമായ അടിസ്ഥാനം കേരളത്തിലുണ്ട്. നല്ല രീതിയിലുള്ള പ്രവര്‍ത്തനം യു.ഡി.എഫ് പാലായില്‍ നടത്തി. 5 ഉപതെരഞ്ഞെടുപ്പുകള്‍ നേരിടാന്‍ യു.ഡി.എഫ് സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാലയിലേത് രാഷ്ട്രീയ പരാജയമായി കാണുന്നില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍. വരുന്ന ഉപതെരഞ്ഞെടുപ്പുകളെ പരാജയം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

SHARE