പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ ആക്രമണം നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് പാകിസ്താനില്‍ നിന്ന് നിറഞ്ഞ പിന്തുണ. ‘പാകിസ്താന്‍ കേജ്രിവാളിനൊപ്പം നില്‍ക്കുന്നു’ എന്ന ഹാഷ് ടാഗ് പാകിസ്താന്‍ ട്രിറ്ററിലെ ടോപ് ട്രെന്‍ഡായി മാറി.
Honestly saying in these days kejri on pakistani channels more than any one else #PakStandsWithKejriwal
— Fatima Baloch (@Fatima_Baluch) October 6, 2016
Great work guys. #PakStandsWithKejriwal has 1.7 crore impressions in less than an hour pic.twitter.com/njMSauRYuI
— Farhan Khan Virk (@FarhanKVirk) October 6, 2016
സൈന്യം സര്‍ജിക്കല്‍ ആക്രമണം വിജയകരമായി നടത്തിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നുവെന്നും, അത്തരമൊരു ആക്രമണം നടന്നില്ലെന്ന പാകിസ്താന്റെ അവകാശവാദം പൊളിക്കാന്‍ പ്രധാനമന്ത്രി തെളിവ് പുറത്തുവിടണമെന്നുമാണ് കേജ്രിവാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തെളിവ് ആവശ്യപ്പെട്ട കേജ്രിവാളിന് ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ബിക്കാനീറില്‍ വെച്ച് എ.ബി.വി.പിക്കാര്‍ കേജ്രിവാളിന്റെ മുഖത്തേക്ക് കരിമഷി ഒഴിക്കുകയും ചെയ്തു. തനിക്കുമേല്‍ മഷിയൊഴിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് ഇതിനോട് കേജ്രിവാള്‍ ട്വിറ്ററില്‍ പ്രതികരിച്ചത്.
അതിനിടെ, പാകിസ്താനൊപ്പം #PakStandsWithKejriwal തരംഗം ഇന്ത്യന്‍ ട്വിറ്ററിലും മുന്നിലെത്തിയത് കൗതുകമായി. കേജ്രിവാളിനെ അവഹേളിക്കാന്‍ സംഘപരിവാര്‍ അനുകൂലികളാണ് ഇന്ത്യന്‍ ഈ ഹാഷ് ടാഗ് ട്രെന്റാക്കി മാറ്റുന്നത്. കേജ്രിവാള്‍ പാകിസ്താന്റെ ആളാണെന്നും രാജ്യദ്രോഹിയാണെന്നും മറ്റുമുള്ള സന്ദേശങ്ങള്‍ക്കൊപ്പം … ടാഗ് കൂടി ചേര്‍ത്താണ് ഇന്ത്യന്‍ ട്വിറ്ററില്‍ പ്രചരണം കൊഴുക്കുന്നത്.
#PakStandsWithKejriwal trending in Pakistan shows how popular @ArvindKejriwal is in a terrorist nation. Congratulations CM Saheb!
— Amit Malviya (@malviyamit) October 6, 2016