രണ്ട് ഓവര്‍ മറികടക്കും മുന്‍പ് സെമി കാണാതെ പാകിസ്താന്‍ പുറത്ത്…!

ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് നേടാനായത് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ്. വെറും ആറ് റണ്‍സിന് ബംഗ്ലാദേശിനെ പുറത്താക്കി ജയിക്കുകയെന്നത് അസാധ്യമായിരുന്നു. നേരിട്ട രണ്ടാം ഓവറില്‍ തന്നെ ബംഗ്ലാദേശിന് അത് മറികടക്കാന്‍ സാധിച്ചു. ഇതോടെ പാകിസ്താന്‍ സെമി കാണാതെ പുറത്തായി. നാലാം സ്ഥാനത്തുള്ള ന്യൂസിലന്റ് സെമിഫൈനലില്‍ പ്രവേശിച്ചു.

ബംഗ്ലാദേശിനെതിരെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാന് മികച്ച തുടക്കമല്ല ലഭിച്ചിരുന്നത്. എന്നാല്‍ 96 റണ്‍സെടുത്ത ബാബര്‍ അസമും സെഞ്ച്വറി നേടിയ ഇമാം ഉള്‍ ഹഖും പാകിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. 500 റണ്‍സ് പോലും തങ്ങള്‍ നേടാന്‍ ശ്രമിക്കുമെന്നാണ് പാക് നായകന്‍ സര്‍ഫറാസ് അഹമ്മദ് മത്സരത്തിന് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ അത്ര കൂറ്റന്‍ സ്‌കോറിലേക്ക് പാകിസ്ഥാന് എത്താന്‍ സാധിച്ചില്ല. 5 വിക്കറ്റുകള്‍ വീഴ്ത്തിയ മുസ്തഫിസുര്‍ റഹീമാണ് പാകിസ്താനെ തകര്‍ത്തത്.

SHARE