മസൂദ് അസര്‍ ചിക്തസയില്‍ കഴിയുന്ന പാകിസ്താനിലെ സൈനിക ആശുപത്രിയില്‍ വന്‍ സ്‌ഫോടനം

ഐക്യരാഷ്ട്ര സംഘടന കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുന്ന പാക് ഭീകരന്‍ മസൂദ് അസര്‍ ചിക്തസയില്‍ കഴിയുന്ന സൈനിക ആശുപത്രിയില്‍ വന്‍ സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ മസൂദിന് ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. സംഭവമുണ്ടായ പ്രദേശത്ത് നിന്നും മാദ്ധ്യമങ്ങളെ സൈന്യം നിര്‍ബന്ധിച്ച് ഒഴിവാക്കിയിട്ടുണ്ട്. സംഭവത്തില്‍ മസൂദ് അസര്‍ കൊല്ലപ്പെട്ടോ എന്ന സംശയവും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്.


സ്‌ഫോടനത്തിന്റെ ചിത്രങ്ങളും വീഡിയോയും മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ പ്രചരിച്ചെങ്കിലും പാക് മാദ്ധ്യമങ്ങള്‍ ഇക്കാര്യം അറിഞ്ഞതായി ഭാവിച്ചില്ല. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്. സംഭവത്തിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഉള്‍പ്പെടെ 10 പേരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയതായും അസര്‍ കൊല്ലപ്പെട്ടതായും വാര്‍ത്തകള്‍ പരന്നു. സ്‌ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായതാണെന്നും ചിലര്‍ ട്വിറ്ററിലൂടെ സംശയം ഉന്നയിക്കുന്നു.