പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് മൂന്ന് വര്‍ഷം വിലക്ക്

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിന് ഉമര്‍ അക്മലിന് ബോര്‍ഡ് മൂന്നു വര്‍ഷം വിലക്കേര്‍പ്പെടുത്തി. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ ഏജന്‍സിയാണ് ഉമറിന് വിലക്കേര്‍പ്പെടുത്തിയത്.

ഒത്തുകളിക്കാനുള്ള വാഗ്ദാനം ലഭിച്ച വിവരം അധികാരികളെ അറിയിക്കാതിരുന്നതാണ് അക്മലിന് വിനയായത്. ടീം മാനേജരെ ഒത്തുകളി ഓഫര്‍ വന്നാല്‍ അറിയിച്ചിരിക്കണമെന്ന ചട്ടമുണ്ട്. നേരത്തെ വിഷയത്തില്‍ അഴിമതി വിരുദ്ധ ട്രൈബ്യൂണല്‍ വാദം കേള്‍ക്കണമെന്ന ആവശ്യം അക്മല്‍ ഉന്നയിക്കാതിരുന്നതിനാല്‍ പി.സി.ബി ഇക്കാര്യം മുന്‍ ലാഹോര്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട. ഫസല്‍ മിറാന്‍ ചോഹാന്‍ അധ്യക്ഷനായുള്ള അച്ചടക്ക സമിതിക്ക് വിട്ടിരുന്നു.പാകിസ്താന്‍ സൂപ്പര്‍ ലീഗിനിടെ ഒത്തുകളിക്കാനായി വാതുവെപ്പുകാര്‍ സമീപിച്ച വിവിരം മറച്ചുവെച്ചതിനാണ് താരത്തിനെതിരേ നടപടിയെടുത്തിരിക്കുന്നത്.

SHARE