ഇന്ത്യന്‍ ഡ്രോണ്‍ വെടിവെച്ചിട്ടെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: തങ്ങളുടെ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കടന്ന ഇന്ത്യന്‍ ഡ്രോണ്‍ വെടിവെച്ചിട്ടെന്ന അവകാശവാദവുമായി പാക്കിസ്ഥാന്‍. ചാരവൃത്തിക്കായി തങ്ങളുടെ അതിര്‍ത്തി ലംഘിച്ചെത്തിയതിനാണ് വിമാനം വെടിവെച്ചതെന്നാണ് പാക്കിസ്ഥാന്‍ സൈനിക അധികൃതര്‍ നല്‍കുന്ന വിശദീകരണം.

തങ്ങള്‍ വെടിവെച്ചിടുന്ന നാലാമത്തെ ഇന്ത്യന്‍ ചാരവിമാനമാണ് ഇതെന്ന് പാക് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇതിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

SHARE