അതിര്‍ത്തിയില്‍ ഇന്ത്യന്‍ പ്രത്യാക്രമണം; എട്ടു പാകിസ്താന്‍ സൈനികരെ വധിച്ചു

ജമ്മു: ഇന്ത്യാ-പാക് അതിര്‍ത്തില്‍ ഇന്ത്യന്‍ സുരക്ഷാ പോസ്റ്റുകള്‍ക്കെതിരെ ഉണ്ടായ വെടിവെപ്പിനെ തുടര്‍ന്നു ഇന്ത്യ തിരിച്ചടിച്ചു.
ജമ്മു കശ്മീരില്‍ ഹിരാനഗര്‍ മേഖലയിലെ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈനികര്‍ വെടിയുതിര്‍ത്തത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരനെയും ഏഴു പാക്ക് സൈനികരെയും വധിച്ചു.

കതുവ ജില്ലയിലെ ഹിരാനഗറില്‍ അതിര്‍ത്തിരക്ഷാ സേന (ബിഎസ്എഫ്) നടത്തിയ പ്രത്യാക്രമണത്തിലാണ് പാക് സൈനികര്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സൈനികപോസ്റ്റുകള്‍ ലക്ഷ്യമിട്ട് പാക്ക് സേനയുടെ ഭാഗത്തുനിന്നും ശക്തമായ വെടിവയ്പുണ്ടായി. തുടര്‍ന്നു ബിഎസ്എഫ് തിരിച്ചടിക്കുകയായിരുന്നു.
വെള്ളിഴാഴ്ച രാവിലെ ഹിരാനഗര്‍ സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകളിലേക്ക് പാക് സൈന്യം വെടിവെച്ചിരുന്നു. ഇതില്‍ ഒരു ബിഎസ്എഫ് ജവാന് ഗുരുതരമായ പരുക്കേറ്റു. കോണ്‍സ്റ്റബിള്‍ ഗുര്‍ണാം സിങ്ങിന്റെ നില ഗുരുതരമാണ്.

കഴിഞ്ഞ ദിവസം രാത്രി ഹിരാനഗറില്‍ സെക്ടറിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമത്തെ ബിഎസ്എഫ് തകര്‍ത്തിരുന്നു.

SHARE