ലാന്റിങ്ങിന് മിനിറ്റ് മുമ്പ് പാക് യാത്രാവിമാനം ജനവാസ കേന്ദ്രത്തില്‍ തകര്‍ന്നുവീണു; 98 യാത്രക്കാര്‍ ഉണ്ടായിരുന്നു

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ വിമാനം കറാച്ചിക്കടുത്തു തകര്‍ന്നു. ലഹോറില്‍നിന്നു കറാച്ചിയിലേക്കു വരികയായിരുന്ന വിമാനം ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപമാണു തകര്‍ന്നതെന്നു പാക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വൃത്തങ്ങള്‍ പറഞ്ഞു.

എയര്‍ബസ് പികെ-303 വിമാനമാണു ലാന്‍ഡിങ്ങിനു തൊട്ടുമുന്‍പായി ജനവാസ കേന്ദ്രമായ ജിന്ന ഗാര്‍ഡന്‍ പ്രദേശത്തു തകര്‍ന്നു വീണത്.

ലാന്‍ഡിങ്ങിന് ഏതാനും മിനിറ്റുകള്‍ക്കു മുന്‍പായി വിമാനവുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിരുന്നു. 91 യാത്രാക്കാരും വിമാന ജീവനക്കാരും ഉള്‍പ്പെടെ 98 പേരാണ് ഉണ്ടായിരുന്നതെന്നാണു ലഭിക്കുന്ന വിവരം.

അപകട സ്ഥലത്തു പാക്കിസ്ഥാന്‍ സേനയുടെ ദ്രുത പ്രതികരണ സേനയും പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് സിന്ധ് ട്രൂപ്പും എത്തിയിട്ടുണ്ട്.

നിരവധി വീടുകള്‍ക്കു കേടുപാടുണ്ടായതായാണു റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

SHARE