വിന്‍ഡീസിനെ നിലംപരിശാക്കി പാകിസ്താന്‍ കൂറ്റന്‍ സ്‌കോറിലേക്ക്

വിന്‍ഡീസ് ബൗളര്‍മാരെ നിലംപരിശാക്കി ആദ്യ ടെസ്റ്റില്‍ പാകിസ്താന്‍ കൂറ്റന്‍ സ്‌കോറിലേക്ക്. ഡേ- നൈറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം അവസാന റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 456/2 എന്ന ശക്തമായ നിലയിലാണ് പാകിസ്താന്‍.

ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ടെസ്റ്റില്‍ ഓപണിങ് ബാറ്റ്‌സ്മാന്‍ അസ്ഹര്‍ അലിയുടെ ഡബിള്‍ സെഞ്ച്വറിയാണ്(233*) പാക്പടക്ക് കരുത്തായത്. ആതിഥേയരുടെ  400ാം ടെസ്റ്റ് ക്രിക്കറ്റ് മത്സരമാണിത്.

അസ്ഹര്‍ അലി 21 ബൗണ്ടറിയും ഒരു സിക്‌സറും പായിച്ചു. പതിവില്‍ നിന്നു വ്യത്യസ്തമായി കൂട്ടുകെട്ടുകളാണ് പാക് ഇന്നിങ്‌സിന് തുണയായത്. ആദ്യ വിക്കറ്റില്‍ അലി- സമി അസ്ലം (90) കൂട്ട്‌കെട്ട് 215 റണ്‍സും രണ്ടാം വിക്കറ്റില്‍ ആസാദ് ഷഫീഖ്- അലി സഖ്യം 137 റണ്‍സും നേടി. ഓപണിങ് വിക്കറ്റില്‍ പാകിസ്താന്റെ ഏറ്റവും വലിയ നാലാമത്തെ സ്‌കോര്‍ കൂടിയായി ഇത്.

സമി അസ്ലം, ആസാദ് ഷഫീഖ് (67) എന്നിവരുടെ വിക്കറ്റാണ് പാകിസ്താന് നഷ്ടമായത്. അരങ്ങേറ്റ മത്സരം കളിക്കുന്ന ബാബര്‍ അസമാണ് (50) ഒടുവില്‍ അലിക്കു കൂട്ട്.

SHARE