മസൂദിന് സുരക്ഷയൊരുക്കി പാകിസ്ഥാന്‍ തിരിച്ചടി നല്‍കുമെന്ന് ഇമ്രാന്‍ ഖാന്‍

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നും എന്തിനും കരുതിയിരിക്കാനും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി. നിയന്ത്രണ രേഖ ലംഘിച്ച ഇന്ത്യയുടെ പ്രവൃത്തി പ്രകോപനപരമാണ്.
സ്വയം സംരക്ഷണത്തിന്റെ ഭാഗമായി ഇന്ത്യക്ക് കനത്ത മറുപടി നല്‍കാന്‍ പാകിസ്ഥാന് അവകാശമുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശിയും പ്രതികരിച്ചു.
ഇന്ത്യയുടെ ബോംബാക്രമണത്തിനു പിന്നാലെ പാകിസ്ഥാന്‍ ഇന്നലെ മന്ത്രിമാരുടെയും സൈനിക മേധാവികളുടെയും അടിയന്തര യോഗം വിളിച്ചു.

അതേസമയം ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ സുരക്ഷിതമായ താവളത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മസൂദിനെ ബാവല്‍പുരിലെ രഹസ്യ താവളത്തിലേക്ക് നീക്കിയെന്നാണ് സൂചന. ഇയാളുടെ അടുത്ത അനുയായിയായ ജെയ്‌ഷെ ഭീകരന്‍ കമ്രാന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മസൂദിന്റെ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ തിരിച്ചടി അംഗീകരിക്കാതെയായിരുന്നു പാകിസ്ഥാന്റെ ആദ്യ പ്രതികരണം. തങ്ങളുടെ പ്രത്യാക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം തിരികെ പോയെന്നാണ് പാക് സൈനിക മേധാവി പ്രതികരിച്ചത്. ഇതു സംബന്ധിച്ച് പല വ്യാജ ചിത്രങ്ങളും പാകിസ്ഥാന്‍ പുറത്തു വിട്ടു. എന്നാല്‍ തകര്‍ത്തത് ജെയ്‌ഷെ മുഹമ്മദിന്റെ താവളം തന്നെയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്ര