ഡിസംബര്‍ 1ന് പത്മാവതി റിലീസ്; ഭാരത് ബന്ദ് പ്രഖ്യാപിച്ച് രജപുത് കര്‍ണിസേന

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിയുടെ റിലീസിനെതിരെ പ്രതിഷേധത്തിനൊരുങ്ങി രജ്പുത് കര്‍ണി സേന. ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ 1ന് ഭാരത് ബന്ദ് നടത്തുമെന്നാണ് കര്‍ണിസേനയുടെ പ്രഖ്യാപനം.
പത്മാവതിയുടെ റിലീസ് തടയില്ലെന്ന കോടതിവിധിക്കെതിരെ കര്‍ണിസേനാ രക്ഷാധികാരി ലോകേന്ദ്ര സിങ് കല്‍വി നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിനിമക്കെതിരെ ഇന്നലെ ബംഗളൂരുവിലും പ്രതിഷേധം നടന്നിരുന്നു. ഇതിനിടെ സിനിമ റിലീസ് തടയുമെന്ന് ബിജെപി എംഎല്‍എ ഭീഷണിയുയര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്.
സിനിമയില്‍ ചരിത്രം വളച്ചൊടിച്ചുവെന്നാരോപിച്ചാണ് സിനിമക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നത്. റാണി പത്മിനിയും മുസ്‌ലിം ഭരണാധികാരിയായ അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രജപുത് കര്‍ണിസേന രംഗത്തെത്തിയിരിക്കുന്നത്.

SHARE