ശ്രീപത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്തെന്ന് രാജകുടുംബം സുപ്രിംകോടതിയില്‍

Thiruvananthapuram, India - Padmanabhaswamy temple was built in the Dravidian style and principal deity Vishnu is enshrined in it.

ന്യൂഡല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര കേസില്‍ മുന്‍ നിലപാട് തിരുത്തി തിരുവിതാംകൂര്‍ രാജകുടുംബം. പത്മനാഭ സ്വാമി ക്ഷേത്രം പൊതു സ്വത്താണെന്നാണ് രാജകുടുംബം സുപ്രീംകോടതിയില്‍ പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസ് പരിഗണിച്ചപ്പോള്‍ സുപ്രിംകോടതിയിലാണ് രാജകുടുംബം നിലപാട് അറിയിച്ചത്.

ക്ഷേത്രത്തിന്റെ ആസ്തി വിഗ്രഹത്തിന്റെ സ്വത്താണെന്നും രാജകുടുംബം അറിയിച്ചു. ക്ഷേത്രഭരണത്തിനുള്ള അവകാശം തിരികെ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നേരത്തെ പത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യക്ഷേത്രമാണ് എന്നായിരുന്നു രാജകുടുംബം ഹൈക്കോടതിയില്‍ നിലപാടെടുത്തിരുന്നത്. എന്നാല്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ആസ്തി രാജകുടുംബത്തിന്റെ സ്വകാര്യ സ്വത്തല്ലെന്നും രാജകുടുംബം കോടതിയെ അറിയിക്കുകയായിരുന്നു.

ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് മാതൃകയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് സ്വതന്ത്രഭരണ സംവിധാനമുണ്ടാക്കണമെന്ന വിധിക്കെതിരെ നല്‍കിയ ഹര്‍ജിയും, രാജകുടുംബത്തിന്റെ അപ്പീലും അനുബന്ധ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ സുപ്രിംകോടതിയില്‍ വാദം നാളെയും തുടരും.

SHARE