ആര്‍.എസ്.എസ് പ്രചാരകന്‍ പി. പരമേശ്വരന്‍ അന്തരിച്ചു

ഒറ്റപ്പാലം: മുതിർന്ന ആർ.എസ്​.എസ്​ പ്രചാരകനും ഭാരതീയ വിചാ​രകേന്ദ്രം സ്ഥാപകനും ഡയറക്​ടറുമായ പി.പരമേശ്വരൻ അന്തരിച്ചു. 93 വയസ്സായിരുന്നു. ഒറ്റപ്പാലത്ത്​ ചികിത്സയിലിരിക്കെയാണ്​ മരണം. പത്​മ​ശ്രീ, പത്​മവിഭൂഷൺ ബഹുമതികൾക്ക്​ അർഹനായിട്ടുണ്ട്​. ഭാരതീയ ജനസംഘത്തിലും ആർ.എസ്​.എസിലും വിവിധ സ്ഥാനങ്ങൾ വഹിച്ചു​. ജനസംഘത്തിന്റെ ദേശീയ സെക്രട്ടറി, ദേശീയ വൈസ്​ പ്രസിഡന്റ്‌ എന്നീ പദവികളും വഹിച്ചിട്ടുണ്ട്​. ന്യൂഡല്‍ഹിയിലെ ദീൻദയാൽ റിസർച്ച്​ ഇൻസ്​റ്റിറ്റ്യൂട്ട്​ മുൻ ഡയറക്​ടറുമാണ്​. കേരളത്തി​ൽ ആർ.എസ്​.എസി​​ന്റെ വളർച്ചയിൽ നിർണായക പങ്ക്​ വഹിച്ചിട്ടുണ്ട്​. 

SHARE