അലനും താഹയും പാര്‍ട്ടി അംഗങ്ങള്‍; മുഖ്യമന്ത്രിയെയും ജയരാജനെയും തള്ളി പി മോഹനന്‍

പന്തീരങ്കാവില്‍ മാവോയിസ്റ്റ് കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട അലനും താഹയും പാര്‍ട്ടികള്‍ അംഗങ്ങള്‍ തന്നെയാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. ഇവര്‍ക്കെതിരേ യു.എ.പി.എ കേസ് ചുമത്തിയത് അംഗീകരിക്കാന്‍ കഴിയില്ല. വിദ്യാര്‍ഥികളുടെ ഭാഗം കേള്‍ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അത് കഴിഞ്ഞാല്‍ മാത്രമേ അലനും താഹയും ഏതെങ്കിലും തരത്തിലുള്ള ബന്ധത്തില്‍ പെട്ടുപോയിട്ടുണ്ടോ എന്ന് പറയാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇരുവര്‍ക്കുമെതിരേ പാര്‍ട്ടി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നടപടിയെടുക്കാത്ത കാലത്തോളം അവര്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാവ് ജയരാജന്റെയും വാദങ്ങള്‍ തള്ളുന്നതാണ് മോഹനന്റെ പ്രതികരണം.

അലനെയും താഹയേയും പിന്തുണച്ച് കൊണ്ട് സി.പി.എം ജില്ലാ കമ്മിറ്റി രംഗത്തെത്തിയതോടെ മുഖ്യമന്ത്രി ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വീകരിച്ച നിലപാട് അസ്ഥാനത്താവുകയും ചെയ്തു. അലനും താഹയും സി.പി.എമ്മിനെ മറയാക്കി മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തുകയായിരുന്നുവെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍ പറഞ്ഞിരുന്നു. ഇവര്‍ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാവോയിസ്റ്റ് ആശയങ്ങള്‍ സംഘടനയില്‍ കുത്തിക്കയറ്റിയിട്ടുണ്ട്. ഇത് പാര്‍ട്ടി കണ്ടെത്തിയതാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

SHARE