ഐക്യദീപത്തിനെതിരെ പി ജയരാജന്‍; സര്‍ക്കാര്‍ യോജിപ്പിനിടയിലും സിപിഎമ്മില്‍ അനൈക്യം

കണ്ണൂര്‍: പ്രധാന മന്ത്രി ആഹ്വാനം ചെയ്ത ഐക്യ ദീപത്തിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വിവാദം. മറനീക്കി പുറത്ത് വന്നത് സിപിഎമ്മിനകത്തെ അനൈക്യം. വിളക്കുകളച്ച് ചെറുദീപങ്ങള്‍ പ്രകാശിപ്പിക്കണമെന്ന പ്രധാന മന്ത്രി നരേന്ദ മോദിയുടെ ആഹ്വാനം സര്‍ക്കാര്‍ സംവിധാനങ്ങളും പാര്‍ട്ടി കേന്ദ്രങ്ങളും ഏറ്റെടുത്തപ്പോഴാണ് ജയരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നത്.

പ്രധാന മന്ത്രിയുടെ ആഹ്വാനത്തിനെതിരെ കഴിഞ്ഞ ദിവസം തന്നെ പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസും മന്ത്രി മന്ദിരങ്ങളുമുള്‍പ്പെടെ ഐക്യ ദീപ ആഹ്വാനത്തില്‍ പങ്കാളിയായപ്പോഴാണ് പാര്‍ട്ടിക്കുള്ളിലെ അനൈക്യം വെളിവാക്കി ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്. കുറിപ്പിനെതിരെ നിരവധി പേര്‍ വിയോജിച്ചും അനുകൂലിച്ചും പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി യോജിച്ചതും ജയരാജന് മുന്നില്‍ ചോദ്യങ്ങളായുമെത്തിയിരുന്നു.

ജയരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇന്ന് രാത്രി 9 മണിക്ക് എന്റെ വീട്ടിലെ ബള്‍ബുകള്‍ ഓഫ് ചെയ്യില്ല.രാജ്യം ദിവസങ്ങളോളം ഇരുട്ടിലായേക്കുമെന്നുള്ള ആശങ്കയുള്ളതിനാല്‍ അത് കൂടുതല്‍ പ്രകാശിക്കും. പ്രധാമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സമ്പൂര്‍ണ്ണമായി രാജ്യമാകെ വൈദ്യത വിളക്കുകള്‍ ഓഫാക്കിയാല്‍ അത് പവര്‍ ഗ്രിഡിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് വൈദ്യുതി രംഗത്തെ പ്രഗത്ഭര്‍ അഭിപ്രായപ്പെട്ടു കഴിഞ്ഞു.

പവര്‍ ഗ്രിഡ് തകരാതിരിക്കാന്‍ ഞായറാഴ്ച രാത്രി 9 മുതല്‍ 10 നിമിഷം വൈദ്യുതി ഉപയോഗം പരമാവധി വര്‍ധിപ്പിക്കുകയാണ് ചെയ്യേണ്ടത്.

ഗ്രിഡില്‍നിന്നുള്ള ഊര്‍ജത്തിന്റെ 15 മുതല്‍ 20 ശതമാനം വരെ എടുക്കുന്ന വീടുകളിലെ ലൈറ്റുകള്‍ ഒരേസമയം കൂട്ടത്തോടെ അണച്ചാല്‍ എന്താണ് സംഭവിക്കുക? ഗ്രിഡ് സ്ഥിരത നഷ്ടപ്പെട്ട് തകര്‍ച്ചയിലെത്തും. 2012 ജൂലൈയില്‍ സംഭവിച്ചപോലെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിലാകും.’2012 ശിറശമ യഹമരസീൗ’േ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ അന്നുണ്ടായ പ്രശ്‌നങ്ങള്‍ മനസിലാക്കാവുന്നതാണ്.

ഗ്രിഡിന്റെ പ്രവര്‍ത്തനം സാധാരണനിലയില്‍ എത്തിക്കാന്‍ രണ്ടുമൂന്ന് ദിവസം വേണ്ടിവരും. കോവിഡിനെതിരായ നിര്‍ണായകയുദ്ധം നടക്കുന്ന ഈ ഘട്ടത്തില്‍ ഈ സ്ഥിതി രാജ്യത്തെ ഡോക്ടര്‍മാര്‍ക്കും ഇതര ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും സൃഷ്ടിക്കുന്ന കുഴപ്പങ്ങള്‍ ചിന്തിക്കേണ്ടതാണ്. എല്ലാവരും വീടുകളില്‍ അടച്ചിരിക്കെ ഇത്തരമൊരു സാഹചര്യത്തിന്റെ ആഘാതം എന്തായിരിക്കും?.