അലനും താഹയും സി.പി.എമ്മിനെ മറയാക്കി മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയെന്ന് പി.ജയരാജന്‍

കോഴിക്കോട്: അലനും താഹയും സി.പി.എമ്മിനെ മറയാക്കി മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തുകയായിരുന്നുവെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍. ഇവര്‍ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാവോയിസ്റ്റ് ആശയങ്ങള്‍ സംഘടനയില്‍ കുത്തിക്കയറ്റിയിട്ടുണ്ട്. ഇത് പാര്‍ട്ടി കണ്ടെത്തിയതാണെന്നും ജയരാജന്‍ പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന സംവാദത്തിനിടെയാണ് പി.ജയരാജന്‍ നിലപാട് വ്യക്തമാക്കിയത്.

സി.പി.എമ്മിനുള്ളില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും അവര്‍ തങ്ങളുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിയെ മറയാക്കുന്നുണ്ടെന്നും ഒരു മുതിര്‍ന്ന നേതാവ് തന്നെ തുറന്നുപറഞ്ഞത് വരും നാളുകളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നതാണ്.

SHARE