ഹൃദയശൂന്യരായ സര്‍ക്കാരിന് മാാത്രമേ ഇങ്ങനെ ചെയ്യാനാവൂ; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ചിദംബരം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പാവങ്ങളെ കേന്ദ്രം അവഗണിക്കുന്നു എന്നു ചിദംബരം പറഞ്ഞു.

ആളുകളുടെ കൈയില്‍ പണമില്ലാതെ സൗജന്യ ഭക്ഷണം വാങ്ങുന്നതിനായി നീണ്ട വരികളില്‍ നില്‍ക്കേണ്ടിവരുന്നതിന്റെ നിരവധി തെളിവുകള്‍ പുറത്തുവന്നുകഴിഞ്ഞു. ഹൃദയശൂന്യരായ ഒരു സര്‍ക്കാരിനു മാത്രമേ ഈ സമയത്ത് ഒന്നും ചെയ്യാതിരിക്കാന്‍ സാധിക്കൂ ചിദംബരം ട്വീറ്റ് ചെയ്തു. എന്തുകൊണ്ട് സര്‍ക്കാര്‍ പാവങ്ങളുടെ അക്കൗണ്ടില്‍ പണം ഇട്ടുനല്‍കി അവരെ പട്ടിണിയില്‍നിന്നു രക്ഷിക്കുന്നില്ലെന്നും എഫ്‌സിഐ ഗോഡൗണില്‍ കെട്ടിക്കിടക്കുന്ന 77 ദശലക്ഷം ടണ്‍ അരിയുടെ ഒരു ഭാഗം പാവങ്ങള്‍ക്കു സൗജന്യമായി വിതരണം ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ഇക്കാര്യങ്ങള്‍ക്ക് ഉത്തരംപറയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിര്‍മല സീതാരാമനും തയാറാകുന്നില്ലെന്നും രാജ്യം നിസഹായതയോടെ ഇതു കണ്ടുനില്‍ക്കുകയാണെന്നും ചിദംബരം ചൂണ്ടിക്കാട്ടി.

SHARE