കരസേനാ മേധാവിക്ക് മറുപടിയുമായി മുന്‍ ആഭ്യന്തരമന്ത്രി പി.ചിദംബരം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനെ വിമര്‍ശിച്ച കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പി. ചിദംബരത്തിന്റെ രംഗത്ത്. ഈ നാടിന്റെ രാഷ്ട്രീയം ഞങ്ങള്‍ നോക്കിക്കോളാമെന്നും നിങ്ങളുടെ കാര്യം നിങ്ങള്‍ നോക്കിയാല്‍ മതിയെന്നുമാണ് ചിദംബരത്തിന്റെ മറുപടി.

കോണ്‍ഗ്രസിന്റെ സ്ഥാപക ദിനത്തില്‍ തിരുവനന്തപുരത്ത് കെ.പി.സി.സി നടത്തിയ മഹാറാലിയോട് അനുബന്ധിച്ചുള്ള പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തു നടക്കുന്നത് വഴിതെറ്റിയ സമരങ്ങളാണെന്നായിരുന്നു കരസേനാ മേധാവിയുടെ പ്രസ്താവന. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരത്തിലുള്ളത് മുസ്‌ലിങ്ങള്‍ മാത്രമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തെ സുപ്രീം കോടതി റദ്ദാക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

SHARE