ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കിയത് ജനങ്ങളെ ചവിട്ടി മെതിക്കുന്നതിനുള്ള വിലയായിരിക്കുന്നു; വിമര്‍ശനവുമായി ചിദംബരം

ഒരു പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കിയതിന് നല്‍കേണ്ടിവന്ന വിലയാണ് പൗരത്വ ഭേദഗതി പോലുള്ള ജനവിരുദ്ധ നിയമങ്ങളെന്ന് പി.ചിദംബരം ആരോപിച്ചു.”സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും ആഗ്രഹങ്ങള്‍ ചവിട്ടി മെതിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കിയതിന്റെ വിലയാണ് ഇത്” ചിദംബരം പറഞ്ഞു.സാമ്പത്തിക രംഗത്തെ തകര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ കടുത്ത ഭാഷയിലായിരുന്നു ചിദംബരം പ്രതികരിച്ചിരുന്നത്.

പൗരത്വം നല്‍കാനുള്ള പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ കഴിഞ്ഞ ദിവസമാണ് പാസാക്കിയത്.വോട്ടെടുപ്പ് സമയത്ത് 391 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. 80 വോട്ടിനെതിരെ 311 വോട്ടിനാണ് ബില്ല് പാസായത്. ഇനി ബില്ല് രാജ്യസഭയുടെ പരിഗണനയക്ക് എത്തും. രാജ്യസഭ കൂടി പാസാക്കിയാല്‍ രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ ബില്‍ നിയമമാകും.

രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ബില്ല് പാസായത്. ബില്ലില്‍ പ്രതിപക്ഷത്തുനിന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എന്‍.കെ. പ്രേമചന്ദ്രന്‍, ശശി തരൂര്‍ അടക്കമുള്ളവര്‍ ഭേദഗതികള്‍ കൊണ്ടുവന്നിരുന്നു. മതങ്ങളുടെ പേരിന് പകരം എല്ലാ മതങ്ങളിലുമുള്ളവര്‍ക്ക് പൗരത്വം നല്‍കണമെന്നാണ് ഭേദഗതിയില്‍ കൂടുതലും ആവശ്യപ്പെട്ടിരുന്നത്.

SHARE