ചിദംബരത്തിനെതിരെ സി.ബി.ഐ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി

ചിദംബരത്തിന് ജാമ്യം അനുവദിച്ച വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് സി.ബി.ഐ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. കഴിഞ്ഞ ഓഗസ്റ്റ് 21നാണ് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തെ ഐഎന്‍എക്‌സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തത്. പിന്നീട് മാസങ്ങള്‍ക്ക് ശേഷം സുപ്രീം കോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചു. ഇത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

വിധിയില്‍ തെറ്റുണ്ടെന്ന് കണ്ടെത്താനായില്ലെന്നും പുനഃപരിശോധിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്.

SHARE