ഒന്നിനും പൂജ്യത്തിനുമിടയിലെ ഏതു നമ്പറിട്ടും ഈ ബജറ്റിനെ റേറ്റ് ചെയ്യാം; ബജറ്റിനെ വിമര്‍ശിച്ച് പി. ചിദംബരം


ന്യൂഡല്‍ഹി: നിര്‍മലാ സീതാരാമന്‍ ശനിയാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം. 2020ലെ ദീര്‍ഘ ബജറ്റില്‍ നിന്നും പ്രത്യേകിച്ച് ഒരു സന്ദേശവും ലഭിക്കുന്നില്ലെന്നും ഒന്നിനും പൂജ്യത്തിനുമിടയിലുള്ള ഏതു നമ്പറിട്ട് റേറ്റ് ചെയ്യാമെന്നും ചിദംബരം പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ധനമന്ത്രി അവതരിപ്പിച്ച ദീര്‍ഘമേറിയ ബജറ്റ് പ്രസംഗം നമ്മള്‍ കേട്ടതാണ്. 160 മിനുട്ടുകളോളം നീണ്ടു നിന്ന അവതരണമായിരുന്നു അത്. എന്നെപ്പോലെ നിങ്ങളും ക്ഷീണിതരായിട്ടുണ്ടെങ്കില്‍ നിങ്ങളെ ഞാന്‍ കുറ്റം പറയില്ല. 2020ലെ ബജറ്റു കൊണ്ട് പറയാന്‍ ഉദ്ദേശിച്ച സന്ദേശമെന്തായിരുന്നെന്ന് മനസിലാക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ഓര്‍ത്തെടുക്കാന്‍ പറ്റുന്ന ഒരു ആശയമോ പ്രസ്താവനയോ ഒന്നും തന്നെ എനിക്ക് പ്രസംഗത്തില്‍ നിന്നും ലഭിച്ചില്ല,’ ചിദംബരം പറഞ്ഞു.

SHARE