കശ്മീരിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ലോക്ക്ഡൗണിലൂടെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവും; പി.ചിദംബരം

കശ്മീരികള്‍ അനുഭവിക്കുന്ന ലോക്ക് ഡൌണിനുള്ളിലെ ലോക്ക് ഡൌണിനെക്കുറിച്ച് ട്വിറ്ററിലൂടെ അദ്ദേഹം വാചാലനായി പി.ചിദംബരം. കശ്മീരിലെ ജനങ്ങള്‍ അനുഭവിക്കുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ കോടതികളുടെ പങ്കിനെ അദ്ദേഹം ചോദ്യം ചെയ്തു. കശ്മീരിന് നിഷേധിക്കപ്പെട്ട നീതി ലോക്ക്ഡൗണ്‍ സമയത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്ത് നാലാം ഘട്ട ലോക്ക്‌ഡൌണ്‍ ആരംഭിച്ച ഈ സമയത്ത് ലോക്ക്ഡൗണിനുള്ളില്‍ വീണ്ടുമൊരു ലോക്ക്ഡൗണ്‍ അനുഭവിക്കുന്ന കശ്മീരിലെ ജനതയെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. മെഹ്ബൂബ മുഫ്ത്തിയെയും അവരുടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയും കുറിച്ചാണ് കൂടുതല്‍ വ്യാകുലപ്പെടുന്നതെന്നും അദ്ദേഹം കുറിച്ചു.

ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് ആഗസ്റ്റ് അഞ്ച് മുതല്‍ കശ്മീരില്‍ ലോക്ക്ഡൗണ്‍ തുടരുകയാണ്. അതിന് ശേഷം സംസ്ഥാനത്തെ പ്രധാന നേതാക്കളായ മെഹ്ബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുള്ള തുടങ്ങിയവരെ പി.എസ്.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

SHARE