ചിദംബരത്തിന്റെ ജാമ്യഹര്‍ജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയാ അഴിമതിക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത പി.ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. കേസില്‍ അറസ്റ്റ് ചെയ്തതോടെ മുന്‍കൂര്‍ ജാമ്യഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി. സി.ബി.ഐക്കെതിരെ നല്‍കിയ ഹര്‍ജി കോടതി തള്ളുകയും ചെയ്തു.

എന്നാല്‍ സി.ബി.ഐ അറസ്റ്റിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ അനുമതിയില്ലാതെ ലിസ്റ്റ് ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി. ജാമ്യം വേണമെങ്കില്‍ വിചാരണക്കോടതിയെ സമീപിക്കാനും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം, കള്ളപ്പണം വെളുപ്പിച്ചെന്ന് കാട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ചിദംബരം നല്‍കിയ ഹര്‍ജി ഉടന്‍ പരിഗണിക്കും.

SHARE