വൈറലായി ഓസിലിന്റെ മനോഹര ഗോള്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ലുഡോഗോററ്റ്‌സിനെതിരെ ആര്‍സനല്‍ താരം മസൂദ് ഓസില്‍ നേടിയ വിജയ ഗോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. 87-ാം മിനുട്ടില്‍ മത്സരം 2-2 ല്‍ നില്‍ക്കെയാണ്. അനന്യമായ പന്തടക്കത്തോടെ ജര്‍മന്‍ താരം ലക്ഷ്യം കണ്ടത്. മത്സരം 2-3 ന് ഗണ്ണേഴ്‌സ് ജയിച്ചു.

സ്വന്തം ഹാഫില്‍ നിന്ന് മുഹമ്മദ് എല്‍നേനി ഉയര്‍ത്തിക്കൊടുത്ത പന്ത്, ഓഫ്‌സൈഡ് കെണി പൊട്ടിച്ച് നിയന്ത്രണത്തിലാക്കിയ ഓസില്‍ മുന്നോട്ടുകയറിയ ലുഡോഗോററ്റ്‌സ് ഗോള്‍കീപ്പര്‍ മിലാന്‍ ബൊര്‍യാന്റെ തലക്കു മുകളിലൂടെ പന്ത് മറിച്ചെടുക്കുന്നു. തടയാനെത്തിയ രണ്ട് ഡിഫന്റര്‍മാരെ, ഷോട്ടെടുക്കുന്നതായി ഭാവിച്ച് നിലത്ത് വീഴ്ത്തിയ ശേഷം ആളൊഴിഞ്ഞ പോസ്റ്റിലേക്ക് പന്തടിച്ചു കയറ്റുകയായിരുന്നു ഓസില്‍.

ചാമ്പ്യന്‍സ് ലീഗില്‍ ലുഡോഗോററ്റ്‌സുമായുള്ള ആദ്യപാദത്തില്‍ ഓസില്‍ കരിയറിലെ ആദ്യ ഹാട്രിക് നേടിയിരുന്നു. ആ മത്സരത്തില്‍ അലക്‌സി സാഞ്ചസ് നേടിയ അത്ഭുത ഗോള്‍ ഇവിടെ കാണാം.

അലക്‌സിസ് സാഞ്ചസിന്റെ അത്ഭുതഗോള്‍

SHARE