ഫുട്‌ബോള്‍ കളിക്കുന്ന കാള, വൈറലായി വീഡിയോ; കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ചാക്കണമെന്ന് ട്രോള്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫുട്‌ബോള്‍ തട്ടിക്കളിക്കുന്ന കാളയുടെ വീഡിയോ. ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്ന ചെറുപ്പക്കാരുടെ സമീപത്തു നിന്ന് പന്ത് കാളയുടെ കാലിലെത്തിയതോടെയാണ് കളി മാറിയത്. കാള കളം കൊഴുത്തു കളിച്ചു. കാളയില്‍ നിന്നും കളി പിടിക്കാന്‍ നോക്കുന്ന ചെറുപ്പക്കാരെ വിരട്ടി നിര്‍ത്തുന്ന കാളയുടെ വൈഭവവും വീഡിയോയില്‍ കാണാം.

വീഡിയോ കാണാം

അതേസമയം വീഡിയോയെ സംബന്ധിച്ച് നിരവധി ട്രോളുകളും ഇറങ്ങി. ‘അസാധ്യ പെര്‍ഫോമന്‍സ്, കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ചാക്കണം’ എന്നാണ് ഒരു മികച്ച ട്രോള്‍. ദേശീയ കായിക വിനോദമായ ഹോക്കി കളിക്കാത്ത ദേശദ്രോഹിയായ ഗോമാതാവെന്നും ഒരു ട്രോളുണ്ട്.

SHARE