‘കയ്യടിച്ചാലോ ദീപം തെളിയിച്ചാലോ വൈറസ് പോകില്ല’; മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഒവൈസി

കൊറോണ വൈറസ് ബാധ നിയന്ത്രിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി മോദി പൂര്‍ണ്ണമായി പരാജയപ്പെട്ടു എന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദീന്‍ ഒവൈസി. ”വൈറസില്‍ നിന്നും മോദി രക്ഷിക്കുമെന്ന് ആരും പ്രതീക്ഷിക്കണ്ട. ദീപം തെളിയിച്ചത് കൊണ്ടോ കയ്യടിച്ചത് കൊണ്ടോ വൈറസ് വ്യാപനം തടയാന്‍ സാധിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യയിലെ സര്‍ക്കാര്‍ കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

”ഭരണഘടനാവിരുദ്ധമായും മുന്‍കൂട്ടി തയ്യാറാകാതെയുമാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. വെറും 500 പേരില്‍ കൊറോണ വൈറസ് ബാധ ഉണ്ടായ സമയത്തായിരുന്നു ലോക്ക് ഡൗണ്‍ പ്രഖ്യാപനം. എന്നാല്‍ ഇപ്പോള്‍ ലക്ഷക്കണക്കിന് ജനങ്ങളാണ് വൈറസ് ബാധിതരായിട്ടുള്ളത്.” ഒവൈസി വ്യക്തമാക്കി. ”കോടിക്കണക്കിന് തൊഴിലാളികള്‍ അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരികെ പോയപ്പോള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. ട്രെയിനില്‍ 85 തൊഴിലാളികള്‍ മരിച്ച സംഭവത്തിന് ആരാണ് ഉത്തരവാദികള്‍? അവരെല്ലാം ഇവരെക്കുറിച്ച് ആരാണ് സംസാരിക്കാനുള്ളത്?. സര്‍ക്കാര്‍ ഒരു ആനയെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. അവര്‍ക്ക് തലക്കെട്ടുകളില്‍ മാത്രമാണ് താത്പര്യം.” ഒവൈസി പറഞ്ഞു.

SHARE