കോവിഡ് കാരണം ഇന്ത്യയിലെ 71 ശതമാനം ശസ്ത്രക്രിയകള്‍ മുടങ്ങുമെന്ന് പഠനം

കോവിഡ് പടര്‍ന്നു പിടിച്ചത് മറ്റു രോഗങ്ങളുടെ ചികിത്സയെ സാരമായി ബാധിക്കുമെന്ന് പഠനം. ഈ വര്‍ഷം ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ച ശസ്ത്രക്രിയകളുടെ നാലില്‍ മൂന്നോളം മാറ്റിവയ്‌ക്കേണ്ടി വരുമെന്ന് പഠനം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ 5,80,000 ശസ്ത്രക്രിയകളാണ് നിലവിലെ സാഹചര്യത്തില്‍ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യേണ്ടി വരിക. ഈ വര്‍ഷം ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ച ആകെ ശസ്ത്രക്രിയകളുടെ 71 ശതമാനമാണിത്.

ഇന്ത്യയില്‍ 12 ആഴ്ച ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റിയത് 5,84,737 രോഗികളുടെ ശസ്ത്രക്രിയയെയാണ് ഇതുവരെ ബാധിച്ചത്. അസ്ഥി, പേശി രോഗങ്ങളോ അപകടങ്ങളോ ആയി ബന്ധപ്പെട്ട ശസ്ത്രക്രിയകളാവും കൂടുതലായി റദ്ദാക്കാന്‍ സാധ്യത.
കോവിഡിന് ശേഷമുള്ള ശസ്ത്രക്രിയാ പരിചരണത്തെക്കുറിച്ചു നടത്തിയ പഠനത്തിന് ഇന്ത്യ, ഇറ്റലി, ദക്ഷിണാഫ്രിക്ക, ബ്രിട്ടണ്‍, സ്‌പെയിന്‍, നൈജീരിയ, യുഎസ്, ഖാന, ബെനിന്‍, റുവാണ്ട, മെക്‌സികോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ശസ്ത്രക്രിയാ വിദഗ്ധരാണ് നേതൃത്വം നല്‍കിയത്.

SHARE